കുറവിലങ്ങാട്: സമൂഹമാധ്യമങ്ങൾ തിന്മയുടെ ഇടമാകാതിരിക്കുവാൻ സമൂഹം ജാഗ്രത പുലർത്തണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുവാൻ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതാണെന്നും ഫോറം സംഘടിപ്പിച്ച ‘നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. താലൂക്ക് സെക്രട്ടറി റ്റി. കെ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ പി. ബി ചന്ദ്രബോസ്, പ്രശാന്ത് ജോസഫ് , നർത്തകി എം. ആർ ശിവപ്രിയ എന്നിവരെ ആദരിച്ചു.
പ്രതിഭാസംഗമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫും കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് ഗുരുവന്ദനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ജോയ്സ് അലക്‌സ് മാതാപിതാക്കന്മാരെ ആദരിച്ചു. ജെയ്‌സൺ ജേക്കബ്, റ്റി. വൈ ജോയി, കെ. എസ് ഷാജി, ആശ ബിനു, ഇന്ദു മോഹൻ തുടങ്ങിയവർ സംസാരിച്ചു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നോയൽ സ്വാഗതവും മേഖല പ്രസിഡന്റ് ആർ രാജേദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.