
കുറവിലങ്ങാട്: വയോജനദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. സ്വരുമയുടെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്ന ജനപ്രതിനിധികളുടേയും സന്നദ്ധപ്രവർത്തകരുടേയും സംഗമാണ് സംഘടിപ്പിച്ചത്.
ദിനാചരണവും സംഗമവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വരുമ സെക്രട്ടറി ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി മുഖ്യപ്രഭാഷണം നടത്തി. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ വയോജനദിന സന്ദേശം നൽകി. സ്വരുമ പ്രസിഡന്റ് മുഹമ്മദ് റിയാസ്, എക്സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളിൽ, ഭാരവാഹികളായ രാജു പ്രണവം, ജോർജ് കോര, സ്വരുമ കുറവിലങ്ങാട് കമ്മിറ്റി കൺവീനർ പ്രഫ. എം.ജെ ജോസഫ് മറ്റം, ബെന്നി കോച്ചേരി, ദീപ്തി കെ. ഗോപാലൻ, ബിജിമോൾ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

ജനപ്രതിനിധികളും വോളണ്ടിയർമാരും സാന്ത്വനപരിചരണത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സ്വരുമയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ജോയ്സി അലക്സ് ആശാരിപറമ്പിൽ, എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി, ബിജു പുഞ്ചായിൽ, ഉഴവൂർ ജയ്ഹിന്ദ് ലൈബ്രറി വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട്, സെക്രട്ടറി കെ.സി ജോണി, പൊതുപ്രവർത്തകരായ സിബി വല്യോളിൽ, സി.കെ സന്തോഷ്, മോളിക്കുട്ടി സൈമൺ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. എം.ജെ ജോസഫ് മറ്റത്തിലിനെ യോഗം അഭിനന്ദിച്ചു.