
കുറവിലങ്ങാട് : കേരള കോൺഗ്രസ് -എം ന്റെ മുതിർന്ന നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജോണി പനങ്കുഴ (71) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് പള്ളിയിൽ. മൃതദേഹം രണ്ടാംതിയതി വൈകുന്നേരം നാലിന് വസതിയിലെത്തിക്കും.
കെഎസ് സിയിലൂടെ പൊതുരംഗത്ത് വന്ന ജോണി പനങ്കുഴ കെഎസ് സി സംസ്ഥാന സെക്രട്ടറി, കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, യുവസേന ക്യാപ്റ്റൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തംഗം, കുറവിലങ്ങാട് സഹകരണബാങ്ക് ഭരണസമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റീത്താമ്മ ജോസഫ് ( റിട്ട. ടീച്ചർ, ഗവ. എച്ച് എസ്. എസ്. കാണക്കാരി )
ഉമ്മാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ചിന്തു ജോണി (യു.കെ ), ഗീതു ജോണി ( മാതൃഭൂമി ന്യൂസ് ).മരുമക്കൾ’ ഡാനിയ സെബാസ്റ്റ്യൻ (യു. കെ ) (കല്യാടിക്കൽ, വയനാട്) സിജോ ജോസഫ് (ബിസിനസ് )
(കാഞ്ഞിരക്കുഴിയിൽ മരങ്ങോലി ).