അൻപതോളം കുടുംബങ്ങൾക്ക് ഓണാശ്വാസമായി സ്വരുമ പാലിയേറ്റീവ് കെയറിന്റെ ഭക്ഷ്യധാന്യകിറ്റ്

0
233

കുറവിലങ്ങാട്: അൻപതോളം കുടുംബങ്ങൾക്ക് ഓണാശ്വാസമായി സ്വരുമ പാലിയേറ്റീവ് കെയറിന്റെ ഭക്ഷ്യധാന്യകിറ്റ് വിതരണം. ജനകീയ പങ്കാളിത്തത്തോടെയാണ് അരലക്ഷത്തോളം രൂപയുടെ ഫുഡ് കിറ്റ് സമ്മാനിച്ചത്. വിവിധ വ്യക്തികളുടെ പിന്തുണയിൽ ഒരുക്കിയ കിറ്റുകൾ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് വീടുകളിൽ എത്തിച്ചുനൽകി.

കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കാണ് സ്വരുമ സഹായമായത്.
കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, പഞ്ചായത്തംഗങ്ങളായ ജോയ്‌സി അലക്‌സ് ആശാരിപറമ്പിൽ, വിനു കുര്യൻ, എം.എൻ രമേശൻ, ഇ,കെ കമലാസനൻ, ബിജു പുഞ്ചായിൽ, ഡാർളി ജോജി പൊതുപ്രവർത്തകരായ സണ്ണി നാലുമാക്കീൽ, സിബി വല്യോളി, ഷിബി വെള്ളായിപറമ്പിൽ, ജോബി ഇല്ലിനിൽക്കുംതടത്തിൽ, ടോമി പുത്തൻകുളം, സി.ഒ വർക്കി, സി.കെ സന്തോഷ്, സുനിൽ അഞ്ചുകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
മരങ്ങാട്ടുപിള്ളിയിൽ പഞ്ചായത്തംഗങ്ങളായ ജാൻസി ടോജോ, ലിസി ജോയി ഇടയത്ത്, തുളസീദാസ്, പൊതുപ്രവർത്തകൻ ജോജി ജോൺ മെറികോട്ടേജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം.


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് ഉഴവൂരിൽ നേതൃത്വം നൽകി. ഒരുമാസത്തിനുള്ളിൽ എൺപതിലേറെ കുടുംബങ്ങളിലെത്തി സാന്ത്വനപരിചരണം സമ്മാനിച്ചതിനൊപ്പമാണ് ആർഹരായവർക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here