കൊച്ചുറാണിയുടെ വലിയനേതൃത്വത്തിൽ കാണക്കാരി ചിറക്കുളത്ത് വൻവികസനം

0
349

കുറവിലങ്ങാട്: ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കാണക്കാരി പഞ്ചായത്തിലെ ചിറക്കുളത്ത് വൻ വികസനം. വിനോദസഞ്ചാരവികസനസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നാടിന്റെ മുന്നേറ്റം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളാണ് ഇതോടെ വിജയിച്ചിട്ടുള്ളത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യനാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കിയത്.


ചൊവ്വാഴ്ച 2.30ന് ചിറക്കുളത്ത് വികസനപദ്ധതികൾ നാടിന് സമർപ്പിക്കും. നിർമ്മാണം പൂർത്തീകരിച്ച ചിൽഡ്രൻസ് പാർക്ക് മന്ത്രി റോഷി അഗസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. കഫേറ്റേരിയ മോൻസ് ജോസഫ് എംഎൽഎയും വനിതാ ഓപ്പൺ ജിം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരനും ഹൈമാസ്റ്റ് വിളക്കുകൾ ജില്ലാപഞ്ചായത്തംഗം നിർമ്മല ജിമ്മിയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിക്കും. 26 ലക്ഷം രൂപ വിനിയോഗിച്ചാണ് വിവിധ വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റ്യൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here