കുറവിലങ്ങാട്: അനുഗ്രഹഭവൻ രണ്ടാമത് വാർഷികാഘോഷം 17ന് നാലുമുതൽ അനുഗ്രഹഭവനിൽ നടക്കും. നാലിന് ജപമാല. 4.30ന് തെള്ളകം അമ്മവീട് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 5.45ന് സമ്മേളനം. പാലാ രൂപത വികാരി ജനറാളും അനുഗ്രഹഭവൻ രക്ഷാധികാരിയുമായ മോൺ. ഡോ. ജോസഫ് മലേപറമ്പിൽ അധ്യക്ഷത വഹിക്കും. ഫാ. സേവ്യർ കൊച്ചുറുമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്തംഗം ബിജു പുഞ്ചായിൽ, ലിജോ ജോർജ് മുക്കത്ത് എന്നിവർ പ്രസംഗിക്കും. 6.45ന് അനുഗ്രഹമക്കളുടേയും ശുശ്രൂഷകരുടേയും നേതൃത്വത്തിൽ കലാവിരുന്ന്.