കുറവിലങ്ങാട്: നാടിന് അഭിമാനമായ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിന് മതബോധനത്തിൽ പാലാ രൂപതയിൽ ഒന്നാംസ്ഥാനം. ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പുകളും പോയിന്റും നേടിയാണ് സെന്റ് മേരീസ് സ്‌കൂൾ മുന്നേറ്റം നടത്തിയത്. രൂപതാതലത്തിലുള്ള അവാർഡ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ നോയൽ, അധ്യാപകർ, വിദ്യാർത്ഥിനി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.