ജോബോയ്ക്ക് മാതൃഗ്രാമം ഞായറാഴ്ച വിടചൊല്ലും

0
277


കുറവിലങ്ങാട്: കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോബോയ് ജോർജിന് മാതൃഗ്രാമം ഞായറാഴ്ച വിടചൊല്ലും. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് പൊതുദർശനത്തിനുവെച്ച മൃതദേഹം ശനിയാഴ്ച വൈകുന്നേരം തോട്ടുവായിലെ വീട്ടിലെത്തിച്ചതുമുതൽ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാനായി പാലയ്ക്കലോടിയിൽ വീട്ടിൽ എത്തുന്നത്.
കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളടക്കുള്ളവർ എത്തിയിരുന്നു. ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, നാട്ടകം സുരേഷ് , പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവർ വസതിയിലെത്തി. ഒട്ടേറെ കോൺഗ്രസ് നേതാക്കൾ എത്തി
ക്കൊണ്ടിരിക്കുകയാണ്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ വീട്ടിലെത്തി പ്രാർത്ഥനാശുശ്രൂഷകൾ നടത്തി. അസി.വികാരി ഫാ. ജോർജ് വടയാറ്റുകുഴി സഹകാർമികനായി.

LEAVE A REPLY

Please enter your comment!
Please enter your name here