ജയ്ഗിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
254

കുറവിലങ്ങാട്: ജയ്ഗിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു. തോട്ടുവ ജയ്ഗിരി-വിളയംകോട് റോഡിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. മരംവീണതോടെ വാഹനത്തിന് കേടുപാടുകളുണ്ടായെങ്കിലും കാർയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വിളയംകോട് സ്വദേശി പ്ലാത്തോട്ടത്തിൽ ആൽഫി ബാബുവും രണ്ട് സുഹൃത്തുക്കളുമാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന് സമീപം സ്വകാര്യപുരയിടത്തിൽ നിന്ന മരമാണ് ഒടിഞ്ഞ് കാറിന് മുകളിൽ വീണത്.

സംഭവത്തെതുടർന്ന് പഞ്ചായത്തംഗം വിനു കുര്യൻ അറിയിച്ചതനുസരിച്ച് കടുത്തുരുത്തിയിൽനിന്നെത്തിയ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. നാട്ടുകാരും സജീവമായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here