കുറവിലങ്ങാട്: കാലവർഷം മൂലം തകരാറിലായ ഉഴവൂർ പഞ്ചായത്തിലെ മൂന്ന് റോഡുകൾ പുനരുദ്ധരിക്കാനാണ് 44 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ചത്.
ഉഴവൂർ കുരിശുപള്ളി കവലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റോഡ് ഉയർത്തി ടൈൽസ് പകുന്നതിന് 14 ലക്ഷവും ഉഴവൂർ കുരിശുപള്ളി – ആൽപ്പാറ പെരുന്താനം റോസിന് 11 ലക്ഷവും പൂവത്തുങ്കൽ-മണിയാക്കുംപാറ റോഡ് പുനരുദ്ധരിക്കാൻ 20 ലക്ഷവും ലഭ്യമായിട്ടുണ്ട്. ഇത് സംബന്ധിച്ച്
ഉഴവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി കാനാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. മാത്യു, കേരള കോൺഗ്രസ് എം ഉഴവൂർ മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ പി.എൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി സി സിറിയക് കല്ലട, മേരി സജി, ബിൻസി അനിൽ, സ്കറിയാച്ചൻ മുതുകുളതേൽ, ജോസ് കുറുമുട്ടം, ശിവൻകുട്ടി വെള്ളക്കല്ലേൽ പഞ്ചായത്ത് മുൻ. പ്രസിഡന്റ് പി. എൽ അബ്രഹാം, ഷെറി മാത്യു, വിനോദ് പുളിക്കനിരപ്പേൽ, എന്നവർ തോമസ് ചാഴികാടൻ എം. പി. മുഖാന്ധിരം മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്.