
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും പാലയ്ക്കതടത്തില്‍ റബ്ബേഴ്‌സ് ഉടമയുമായ പി.കെ. സ്‌കറിയ (74)യുടെ നിര്യാണത്തില്‍ കുറവിലങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ യോഗം അനുശോചിച്ചു. പ്രസിഡന്റ് ടോണി പെട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോ പാറ്റാനി, ട്രഷറര്‍ ഷാജി എബ്രാഹം, പോളി സെബാസ്റ്റ്യന്‍, സനോജ് സെബാസ്റ്റിയന്‍, പി.പി. കൃഷ്ണന്‍ നമ്പൂതിരി, ബെന്നി മാത്യു, ബാബു മാത്യു, അനില്‍കുമാര്‍ പി.എല്‍, ടോമി സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.