സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗതികേടിന് കാരണം എൽഡിഎഫ് തുടർഭരണം: രമേശ് ചെന്നിത്തല

0
78

കുറവിലങ്ങാട്:സംസ്ഥാനം അനുഭവിക്കുന്ന ഗതികേടിന് കാരണം എൽഡിഎഫിന്റെ തുടർഭരണമാണെന്ന് എഐസിസി പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണസദസിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
നവകേരളസദസുകൊണ്ട് ഒരു രൂപയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് വിട്ടുനിന്നത് ശരിയായിരുന്നുവെന്ന് കേരളജനത വ്യക്തമാക്കിയതായും ചെന്നിത്തല പറഞ്ഞു.


മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ, ഇ.ജെ ആഗസ്തി, ഫിലിപ്പ് ജോസഫ്, ജാൻസ് കുന്നപ്പിള്ളി, ഫിലിപ്പ് ജോസഫ്, ജോയി ഏബ്രഹാം, തോമസ് കണ്ണന്തറ, സുനു ജോർജ്, സജി മഞ്ഞക്കടമ്പൻ, ജയിംസ് പുല്ലാപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here