മരങ്ങോലി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. വികാരി റവ.ഡോ.ജോസഫ് പരിയാത്ത് തിരുനാൾ കൊടിയേറ്റി. ഫാ.ജോസഫ് പുതിയിടത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. കുരിശ് പള്ളിയിലേക്ക് നടന്ന ജപമാല പ്രദക്ഷിണത്തിൽ വിശ്വാസികൾ സജീവ പങ്കാളിത്തം വ്യക്തമായി.
ശനിയാഴ്ച 2.30ന് തിരുസ്വരൂപപ്രതിഷ്ഠ. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. ഫാ. ജീവൻ കദളിക്കാട്ടിൽ സന്ദേശം നൽകും. 6.30ന് മരങ്ങോലി കുരിശുപള്ളിയിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് ലൈറ്റ് ഡിസ്‌പ്ലേ.
ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ 11.30ന് തിരുനാൾ പ്രദക്ഷിണം നടക്കുമെന്ന് വികാരി റവ.ഡോ.ജോസഫ് പര്യാത്ത് അറിയിച്ചു.