വേറിട്ട അനുഭവം തീർത്ത് കുറവിലങ്ങാട് കുട്ടികളുടെ ഗ്രാമസഭ

0
20

കുറവിലങ്ങാട് : സിവിൽ സപ്‌ളൈസ് പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ പേപ്പർ കവറുകളും തുണിസഞ്ചികളും ഉപയോഗിയ്ക്കണമെന്ന് കുട്ടികളുടെ ഹരിത സഭയിൽ നിർദ്ദേശം. പുതുതലമുറകളിൽ മാലിന്യനിർമ്മാർജ്ജന അവബോധം നൽകാനും പുതിയ ആശയങ്ങൾ നൽകുവാനും സംഘടിപ്പിച്ച ഹരിത സഭയിലാണ് ഈ നിർദ്ദേശം ഉയർന്നത്.
ഡി പോൾ സ്‌കൂളിലെ ബെൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളായ 12 കുട്ടികൾ ചേർന്ന് ഹരിത സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആമുഖ പ്രസംഗവും സെക്രട്ടറി പ്രദീപ് എൻ. സ്വാഗതവും പറഞ്ഞു.


ഹരിത പോസ്റ്റർ മത്സരം, ക്വിസ് മത്സരം, കൈയ്യെഴുത്തു മാസിക പ്രകാശനം ഗ്രൂപ്പു ചർച്ചകൾ ഹരിത കലാപരിപാടികൾ ചിത്ര പ്രദർശനം, കുപ്പികളിൽ നട്ടുവളർത്തിയ ഹരിത ഗാർഡൻ പ്രദർശനം , ശുചിത്വ പ്രതിജ്ഞ തുടങ്ങിവയിലൂടെ ഹരിതസഭ പുതുമയാർന്നു.
സംഭാവനയായി ലഭിച്ച തുണിസഞ്ചികൾ വിതരണം ചെയ്തു. ഹോളിക്രോസ്സ് സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ ഹരിത ഗാർഡൻ പ്രദർശനവും തുണിസഞ്ചിയുൾപ്പെടെ യുള്ള ഉല്പന്നങ്ങളുടെ പ്രദർശനവും നടത്തി. സെന്റ് മേരീസ് ജിഎച്ച്എസിലെ മരിയബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


ഗവ.യു.പി.സ്‌കൂളിലെ നിവേദ്യ സന്തോഷ് ഹരിത സഭയുടെ വാർത്താവതരണം നടത്തി. ജേറോം സേവ്യർ, ഗെബ്രിയേലാ ജോജിൽ സൺ എന്നിവർ ഗ്രൂപ്പ്ചർച്ചകളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ആർജിഎസ്എ അലീഷ മോഹൻ ക്വിസ് നടത്തി. ഗേൾസ് എൽ.പി.സ്‌കൂളിലെ ആരാധ്യാ ഭവാനി. എസ് തമിഴിൽ മാലിന്യ സംസ്‌കരണ സന്ദേശം നല്കി . ദേവമാതാ കോളേജ് വിദ്യാർത്ഥികൾ സീറോ വേസ്റ്റ് കാമ്പസ് പദവിയിൽ എത്തുന്നതിനു നടത്തിയ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.


തഴപ്പായയിൽ എഴുതിയ ബാനറും ചേമ്പിലയിലും വാഴഇലയിലും എഴുതിയ പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായി. മജീഷ്യൻ ബെൻ ശുചിത്വ മാലിന്യ സംസ്‌ക്കരണ സന്ദേശം ഉയർത്തി മായാജാലപ്രകടനം നടത്തി. വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റ്റെസി സജീവ്, സന്ധ്യ സജികുമാർ, എം.എൻ രമേശൻ മെംബർമാരായ വിനു കുര്യൻ, ഡാർലി ജോജി, കമലാസൻ ഇ.കെ., ജോയിസ് അലക്‌സ്, ലതികാ സാജു, രമാ രാജു. ബിജു ജോസഫ് ബേബി തൊണ്ടാം കുഴി, എം. എം ജോസഫ് തുടങ്ങിയ ജനപ്രതിനിധികളും പഞ്ചായത്ത്, നവകേരളം മിഷൻ, ശുചിത്വ മിഷൻ ജീവനക്കാരും ,അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here