വെളിയന്നൂർ: ഗ്രാമപഞ്ചായത്തിൽ ഐപി സൗകര്യത്തോടെ ആയുർവേദ ആശുപത്രി യാഥാർത്ഥ്യമാകുന്നു. ആശുപത്രിയുടെ ഉദ്ഘാടനം നാളെ അഞ്ചിന് ബിനോയി വിശ്വം എംപി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 68 ലക്ഷം രൂപയും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33,54,000 രൂപയും വിനിയോഗിച്ചാണ് ആശുപത്രി വികസനം പൂർത്തീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസംഗിക്കും.