കുറവിലങ്ങാട്: ജില്ലാ ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം നേടിയ നസ്രത്ത്ഹിൽ ഡിപോൾ സ്‌കൂളിന് അഭിനന്ദവും ആശംസകളും നേർന്ന് തോമസ് ചാഴികാടൻ എംപി സ്‌കൂളിലെത്തി. വിദ്യാർത്ഥികളുടെ ചിന്തകളിൽ ശാസ്ത്രത്തോട് ആഭിമുഖ്യം സജീവമാകണമെന്നും എംപി പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോസെഷനും നടത്തിയാണ് എംപി മടങ്ങിയത്. മാനേജർ ഫാ. ജോമോൻ കരോട്ടുകിഴക്കേൽ, പ്രിൻസിപ്പൽ ഫാ. ക്ലമന്റ് കൊടക്കല്ലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. റോണി, അധ്യാപക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.