വെളിയന്നൂരിൽ വിത ഉത്സവം , ലക്ഷ്യം തരിശുരഹിത പഞ്ചായത്ത്

0
10

വെളിയന്നൂർ: തരിശുരഹിത വെളിയന്നൂരിനെ സമ്മാനിക്കാൻ പഞ്ചായത്ത് വിത ഉത്സവത്തിന് തുടക്കമിട്ടു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ മുഴുവർ പാടങ്ങളും കൃഷിയോഗ്യമാക്കി നെൽകൃഷി നടത്താനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് വിത ഉത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു അധ്യക്ഷത വഹിച്ചു.

അംഗങ്ങളായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഉഷ സന്തോഷ്, അനുപ്രിയ സോമൻ, കൃഷി ഓഫീസർ സാനി ജോർജ് , നവകേരളം കർമ്മപദ്ധതി റിസോഴ്‌സ് പേഴ്‌സൺ എ. ബി നിജമോൾ ,കില തീമറ്റിക് എക്‌സ്‌പേർട്ട് മഞ്ജു മാത്യു, പാടശേഖര സമിതി പ്രസിഡന്റ് ലൂക്കാ തണ്ണിപ്പാറയിൽ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here