ഉഴവൂർ: അരീക്കര പാറത്തോട് -പരപ്പനാട് റോഡിൽ എംഎൽഎഫണ്ട് വിനിയോഗിച്ച് നിർമിച്ച പാലത്തിന്റെയും ചെക്ക് ഡാമിന്റെയും ഉദ്ഘാടനം നടത്തി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാനം നിർവഹിച്ചു.
പഞ്ചായത് പ്രസിഡന്റ് കെ.എം തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സൈമൺ ഒറ്റത്തങ്ങാടിയിൽ, ബൈലോൺ അബ്രഹാം എന്നിവർ പ്രസംഗിച്ചു.
പ്രദേശവാസികളായ സജിമോൻ നെടുമറ്റം, ജോസഫ് കുന്നുംപുറം, സൈമൺ പൈമ്പാലി, ജോൺസൻ പൈമ്പാലി, ജോസ്‌മോൻ പൈമ്പാലി ,ബാബു കൂട്ടങ്ങൽ, ജെയിംസ് അനക്കുത്തിക്കൽ, രവി കളപുരക്കൽ, ജോസഫ് പാണ്ടിക്കാട്ട്പുത്തൻപുര, വിൻസെന്റ് പോത്തുമൂട്ടിൽ, ബാബു പൈമ്പലിൽ
എന്നിവർ നേതൃത്വം നൽകി.






