Category: കടപ്ലാമറ്റം

  • വയലാ  വല്ലാട്ടുകുന്നേൽ അഞ്ജന അനിൽ (19) നിര്യാതയായി

    വയലാ വല്ലാട്ടുകുന്നേൽ അഞ്ജന അനിൽ (19) നിര്യാതയായി

    വയലാ : വല്ലാട്ടുകുന്നേൽ അനിൽ കുമാറിന്റെ മകൾ അഞ്ജന അനിൽ (19) നിര്യാതയായി . സംസ്‌ക്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ . മാതാവ് രജീന (കടപ്പൂര്) . സഹോദരി: അനഘ.

  • ടി.ആർ ഗോവിന്ദൻകുട്ടി നായരുടെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതി അനുശോചിച്ചു.

    ടി.ആർ ഗോവിന്ദൻകുട്ടി നായരുടെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതി അനുശോചിച്ചു.

    കുറവിലങ്ങാട് : സെന്റ് മേരീസ് ബോയ്‌സ് എൽപി സ്‌കൂൾ മുൻ റിട്ടയർഡ് ഹെഡ്മാസ്റ്ററും കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റ ഭരണസമിതി മുൻ അംഗവുമായിരുന്ന ടി.ആർ ഗോവിന്ദൻകുട്ടി നായരുടെ നിര്യാണത്തിൽ സഹകരണ ബാങ്ക് ഭരണസമിതി അനുശോചിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ പി.ജെ സിറിയക് പൈനാപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ, ബാങ്ക് വൈസ് പ്രസിഡന്റ് ബിന്ദു എസ് നായർ, സദാനന്ദശങ്കർ, സിജോ പാറ്റാനി, ടി.എം മാത്യൂ, ജോബി അബ്രഹാം വലിയകണ്ടം,…

  • മരുമകന്റെ സംസ്‌കാരചടങ്ങുകൾക്ക് പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

    മരുമകന്റെ സംസ്‌കാരചടങ്ങുകൾക്ക് പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

    മരിച്ചത് കടപ്ലാമറ്റം കൂവള്ളൂർകുന്ന് എബനേസറിൽ സാലി ജോസഫ് കടപ്ലാമറ്റം: മരുമകന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നതിന് കുടുംബസമേതം കാസർഗോഡിന് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കോഴിക്കോട് വടകരയ്ക്ക് സമീപമായിരുന്നു അപകടം. കടപ്ലാമറ്റം കൂവള്ളൂർകുന്ന് എബനേസറിൽ സാലി ജോസഫാ(60)ണ് മരിച്ചത്. സാലിയുടെ മകൾ സോണിയുടെ ഭർത്താവ് റിന്റോ സൗദിയിൽ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് നടത്തുന്ന സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നതിനാണ് സാലിയും കുടുംബവും കാസർഗോട്ടേയ്ക്ക് യാത്രനടത്തിയത്. ഭർത്താവ് ജോസഫ് മകൾ അനിതയുടെ ഭർത്താവ് അജീഷും സാലിയോടൊപ്പമുണ്ടായിരുന്നു. ഇവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.…

  • കടപ്ലാമറ്റത്തോട് എംഎൽഎയ്ക്ക് വിവേചനമെന്ന്കേരളാ കോൺഗ്രസ്-എം പ്രതിഷേധത്തിൽ

    കടപ്ലാമറ്റത്തോട് എംഎൽഎയ്ക്ക് വിവേചനമെന്ന്കേരളാ കോൺഗ്രസ്-എം പ്രതിഷേധത്തിൽ

    കടപ്പാമറ്റം: പഞ്ചായത്തിനോട് എംഎൽഎ വിവേചനം പുലർത്തുന്നതായി ആരോപിച്ച് കേരളാ കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി സമരമുഖത്തിറങ്ങി. പദയാത്രയും ബൈക്ക് റാലിയും സമ്മേളനുമായാണ് പാർട്ടിയുടെ പ്രതിഷേധം.വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിൻറെ വികസന പ്രവർത്തനങ്ങൾ തടയുന്നതും ആ പ്രദേശത്തെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നതും എംഎൽഎയുടെ സത്യപ്രതിജ്ഞ ലംഘനമാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. എംഎൽഎ മോൻസ് ജോസഫിന്റെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിനോടുള്ള അവഗണന…

  • കടപ്ലാമറ്റത്തിന്റെ വികസനം : ആരോപണം അടിസ്ഥാനരഹിതമെന്ന്് യുഡിഎഫ്

    കടപ്ലാമറ്റത്തിന്റെ വികസനം : ആരോപണം അടിസ്ഥാനരഹിതമെന്ന്് യുഡിഎഫ്

    കടപ്ലാമറ്റം : ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ്-എം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുഡിഎഫ് മണ്ഡലം കമ്മറ്റി.പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിന് കോടിക്കണക്കിന് രൂപ എംഎൽഎ ഫണ്ട് അനുവദിക്കുകയും വിവിധങ്ങളായ സർക്കാർ പദ്ധതികളും സ്ഥാപനങ്ങളും കടപ്ലാമറ്റത്ത് പഞ്ചായത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞത് മോൻസ് ജോസഫ് എം.എൽ.എ നൽകിയ വലിയ പരിഗണനയുടെ ഭാഗമായാണെന്ന് യുഡിഎഫ് പറയുന്നു.2012 ൽ മോൻസ് ജോസഫ് എം.എൽ.എ. യുടെ പരിശ്രമഫലമായി ബി.എം. ആൻഡ് ബി.സി. ഉന്നതനിലവാരത്തിൽ ടാറിംഗ് നടത്തിയ…

  • റോഡുവേണം, യാത്രനടത്തണംകടപ്ലാമറ്റത്ത് കേരളാകോൺഗ്രസ്-എം സമരത്തിലേക്ക്

    റോഡുവേണം, യാത്രനടത്തണംകടപ്ലാമറ്റത്ത് കേരളാകോൺഗ്രസ്-എം സമരത്തിലേക്ക്

    കടപ്ലാമറ്റം: യാത്രായോഗ്യമായ റോഡും ശുഭയാത്രയും വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി സമരരംഗത്ത്. പഞ്ചായത്തിന്റെ വികസനത്തോട് എംഎൽഎ അവഗണന കാണിക്കുന്നുവെന്ന ആരോപണവും കേരളാ കോൺഗ്രസ്-എം മണ്ഡലം കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.സമരത്തിന്റെ ഭാഗമായി പദയാത്രയും ബൈക്ക് റാലിയും പ്രതിഷേധ സംഗമവും ശനിയാഴ്ച നടക്കും. ശനിയാഴ്ച മൂന്നിന് കുമ്മണൂരിൽ നിന്ന്കടപ്ലാമറ്റം ജംഗ്ഷനിലേക്ക് കാൽനട പ്രചരണ ജാഥയും നാലിന് വെമ്പള്ളിയിൽ നിന്ന് കടപ്ലാമറ്റത്തേക്ക് ബൈക്ക് റാലിയും തുടർന്ന് അഞ്ചിന് ടൗണിൽ പ്രതിഷേധ സംഗമവും നടത്തും.പദയാത്ര യൂത്ത്് ഫ്രണ്ട്- എം മണ്ഡലം പ്രസിഡന്റ് മനു…

  • ദേവമാതാ കോളജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

    ദേവമാതാ കോളജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

    കുറവിലങ്ങാട്: ദേവമാതാ കോളജിൽ ഗണിതശാസ്ത്രവിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 26ന് മൂന്നിന് മുൻപായി കോളജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണം.

  • കടപ്ലാമറ്റം ആശുപത്രിയിൽ അക്ഷരലോകം തുറന്ന് വയല ഗവ. സ്‌കൂൾ എൻഎസ്എസ്

    കടപ്ലാമറ്റം ആശുപത്രിയിൽ അക്ഷരലോകം തുറന്ന് വയല ഗവ. സ്‌കൂൾ എൻഎസ്എസ്

    കടപ്ലാമറ്റം: കടപ്ലാമറ്റം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തുന്നവർക്ക് പുസ്തകങ്ങളെ ചങ്ങാതിമാരാക്കം. ആശുപത്രിയിൽ അക്ഷരക്കൂട്ടത്തിന്റെ സാന്നിധ്യം സമ്മാനിച്ചത് വയലാ ഗവ ഹയർസെക്കന്ററി സ്‌കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് . വിദ്യാർത്ഥികൾ നേരിട്ടും മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചും അഞ്ഞൂറോളം പുസ്തകങ്ങളാണെത്തിച്ചത്. പുസ്തകങ്ങളുടെ കൈമാറ്റവേളയിൽ ഡോ. വിധു ജെയിംസ് , ഡോ. വൃന്ദ കൃഷ്ണ നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എ സിജിമോൻ, അധ്യാപകരായ മെറിൻ ഫിലിപ്, നീരാ അഗസ്റ്റിൻ, ലീഡേഴ്‌സായ എൽബിൻ സിജി, കൃഷ്ണ അനീഷ്…

  • എൻഡോസ്‌കോപ്പി തെറാപ്പിയിൽ അപൂർവനേട്ടവുമായി വെൽകെയർ ആശുപത്രി

    എൻഡോസ്‌കോപ്പി തെറാപ്പിയിൽ അപൂർവനേട്ടവുമായി വെൽകെയർ ആശുപത്രി

    കുറവിലങ്ങാട്: എൻഡോസ്‌കോപ്പി തെറാപ്പിയിൽ അപൂർവനേട്ടവുമായി എറണാകുളം വെൽകെയർ ആശുപത്രി. എൻഡോസ്‌കോപ്പി തെറാപ്പിയിലൂടെ 74 പിന്നിട്ട സ്ത്രീയുടെ വൻകുടലിൽ നിന്ന് വലിയ ട്യൂമർ നീക്കം ചെയ്തു. വെൽകെയർ ആശുപത്രി ഡയറക്ടറും ഗാസ്‌ട്രോ എൻട്രോളിസ്റ്റ് മേധാവിയുമായ ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തിലാണ് ആശുപത്രി അപൂർവനേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ ട്യൂമർ ഈ രീതിയിൽ നീക്കം ചെയ്യുന്നത്. സാധാരണയായി മേജർ സർജറിയിലൂടെയാണ് ഇത്തരം ട്യൂമറുകൾ നീക്കം ചെയ്യുന്നത്. ഡോ. ജെറിൻ തോമസ്, ഡോ. റിനോ, ഡോ. അശ്വിൻ, ഡോ.…

  • ഷാജി കുഞ്ഞാനയിൽ വയല ബാങ്ക് പ്രസിഡന്റ്

    ഷാജി കുഞ്ഞാനയിൽ വയല ബാങ്ക് പ്രസിഡന്റ്

    കുറവിലങ്ങാട്: വയലാ സഹകരണ ബാങ്ക് പ്രസിഡന്റായി ഷാജി തോമസ് കുഞ്ഞാനയിൽ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ കോൺഗ്രസ് -എം പ്രതിനിധിയാണ് ഷാജി.

  • കടപ്ലാമറ്റത്ത് കുട്ടൻതറപ്പേൽ അച്ചന്റെ 66-ാമത് ശ്രാദ്ധം വ്യാഴാഴ്ച

    കടപ്ലാമറ്റത്ത് കുട്ടൻതറപ്പേൽ അച്ചന്റെ 66-ാമത് ശ്രാദ്ധം വ്യാഴാഴ്ച

    കടപ്ലാമറ്റം: സെന്റ് മേരീസ് പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷികം വ്യാഴാഴ്ച നടക്കും. സെന്റ് മേരീസ് പള്ളിയകത്തുള്ള കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥന നടക്കും.ഇന്ന് രാവിലെ 5.45ന് ആരാധനയും ജപമാലയും. 6.15ന് വിശുദ്ധ കുർബാന, നൊവേന. പത്തിന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 12ന് നാമകരണപ്രാർത്ഥന. കബറിടത്തിങ്കൽ ഒപ്പീസ്. മാർ ജോസഫ് പള്ളിക്കാപറമ്പിൽ ശ്രാദ്ധം വെഞ്ചരിക്കും. തുടർന്ന് ശ്രാദ്ധസദ്യ. വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, അസി.വികാരി ഫാ. ജോൺ…

error: Content is protected !!