മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ : കളത്തൂര്‍ വെളുത്തേടത്ത് പറമ്പില്‍ കുടുംബാംഗം പരേതയായ മറിയക്കുട്ടി.
മറ്റ് മക്കള്‍: ഫാ. സുനീത് ജോസഫ് കൊല്ലിത്താനത്തുമലയില്‍ ഐഎംഎസ് (റെക്ടര്‍, ഐഎംഎസ് വിദ്യാസദന്‍ മൈനര്‍ സെമിനാരി, മിര്‍സാപൂര്‍), ആനിക്കുട്ടി, മേരി, ത്രേസ്യാക്കുട്ടി (നഴ്‌സിംഗ് സൂപ്പര്‍വൈസര്‍, സെന്റ് സ്റ്റീഫന്‍സ് ആശുപത്രി, ഡല്‍ഹി), സിസ്റ്റര്‍. ലിറ്റി എല്‍എസ്ടി (ജനറല്‍ കൗണ്‍സിലര്‍, എല്‍എസ്ടി ഗൊരഖ്പൂര്‍, യുപി), കെ.സി മാത്യു (റിട്ട. സ്റ്റാഫ് സെന്റ് തോമസ് കോളജ്, പാലാ), ടോമി, ഫാ. പോള്‍ (അനില്‍) കൊല്ലിത്താനത്തുമലയില്‍ (വികാരി സക്കവൈം പള്ളി, ലിസ്ബണ്‍, പോര്‍ച്ചുഗല്‍).
മരുമക്കള്‍: തോമസ് വട്ടവനാല്‍ (വാക്കാട്), ബേബി തേക്കേതളികപറമ്പില്‍ (കൂടല്ലൂര്‍), പോള്‍ (അനില്‍) എളശേരില്‍ (മാവേലിക്കര), വത്സമ്മ ഇടത്തുംപറമ്പില്‍ (വെമ്പള്ളി), ലില്ലി മധുരപ്പുഴ (ഇലഞ്ഞി).
സിസ്റ്റര്‍. ആന്‍സി തോമസ് പിബിവിഎം (ചെന്നൈ) കൊച്ചുമകളാണ്.
മൃതദേഹം തിങ്കള്‍ വൈകുന്നേരം അഞ്ച് മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന്‌വെയ്ക്കും. .
……..

Leave a Reply

Your email address will not be published. Required fields are marked *