എം.എം ഹസന്‍ കോഴായിലെത്തുന്നു മാലിന്യ നിക്ഷേപത്തിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം

കുറവിലങ്ങാട് : കോഴായില്‍ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡഉഎ സര്‍ക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും കോഴായില്‍ എത്തിക്കുവാന്‍ നീക്കം ആരംഭിച്ചിരുന്നതാണ്. അന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി എടുത്ത ശക്തമായ നിലപാടുകൊണ്ടാണ് ആ നീക്കം ഉപേക്ഷിച്ചത്. ജില്ലയിലെ വിവധഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കോഴായില്‍ എത്തിക്കുന്നത് മൂലം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുറവിലങ്ങാട് പോലെ താരതമ്യേനെ ജനസാന്ദ്രത കൂടിയ മേഖലയില്‍ ഇത്തരത്തിലുള്ള ഒരു നീക്കം സര്‍ക്കാര്‍ നടത്തുന്നത് പ്രതിക്ഷേധാര്‍ഹമാണ്. പുതുവല്‍ത്സരത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ സമ്മാനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. കോഴായില്‍ നടക്കുന്ന പ്രതിക്ഷേധ ധര്‍ണ ഗജഇഇ പ്രസിഡന്റ് ശ്രീ. എം.എം ഹസന്‍നെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കുവാനും ഉഇഇ പ്രസിഡന്റ് ശ്രീ. ജോഷി ഫിലിപ്പ്, ഗജഇഇ സെക്രട്ടറി അഡ്വ. പി.എ. സലിം, ഗജഇഇ നിര്‍വ്വഹസമിതി പ്രസിഡന്റ് അഡ്വ. റ്റി. ജോസഫിനെയും പങ്കെടുപ്പിച്ചുകൊണ്ട് സമരം നടത്തുവാന്‍ തിരൂമാനിച്ചതായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *