കൊല്ലം ആവിഷ്‌കാരയുടെ കണക്ക് മാഷിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു

കുറവിലങ്ങാട്: ആര്‍ട്‌സ് ഫൗണ്ടേഷന്‍ നടത്തിയ അഖില കേരളാ പ്രൊഫഷണല്‍ നാടക മല്‍സരത്തില്‍ മികച്ച നാടകമായി കൊല്ലം ആവിഷ്‌കാരയുടെ കണക്കുമാഷും രണ്ടാമത്തെ നാടകമായി കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷമി അഥവാ അരങ്ങിലെ അനാര്‍ക്കലിയും തെരഞ്ഞെടുത്തു. മികച്ച നടനുളള അവാര്‍ഡ് കൊച്ചിന്‍ സംഘവേദിയുടെ വാക്കുപൂക്കുംകാലത്തിലെ കെ.പി.എ.സി രാജഗോപാലും മികച്ച നടിയ്ക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷമി അഥവാ അരങ്ങിലെ അനാര്‍ക്കലിയിലെ മീനാക്ഷിയും മികച്ച ഹാസ്യനടനുളള അവാര്‍ഡ് കണക്ക് മാഷിലെ ചൂള സലിം, മികച്ച സംവിധായകന്‍ കണക്ക് മാഷിലെ രാജീവന്‍ മമ്മളിക്കും, രംഗപടം വിവിധ നാടങ്ങളിലെ അവരണത്തിന് ആര്‍ട്ടിസ്റ്റ് സുജതനും, നാടക രചന അനാര്‍ക്കലിയിലെ ഹേമന്ദ് കുമാറിനും, ഗാനരചന അനാര്‍ക്കലിയിലെ ഗാനങ്ങള്‍ക്ക് രമേഷ് കാവിലിനും, സംഗീതസംവിധാനം വാക്കു പൂക്കും കാലത്തിലെ ആലപ്പി വിവേകാനന്ദനും, മികച്ച രംഗസജ്ജീകരണം വാക്കു പൂക്കും കാലത്തിലെ മോഹനന്‍, രവി എന്നിവര്‍ക്ക് ലഭിച്ചു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഓച്ചിറ സരിഗയുടെ രാമേട്ടനും, കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സിന്റെ ചാറ്റല്‍മഴയ്ക്കുമാണ്.
ആര്‍ട്‌സ് ഫൗണ്ടേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ചുളള നാടകമേള സമാപിച്ചു. അവാര്‍ഡ് ദാന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ആര്‍ട്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു. അവാര്‍ഡുകള്‍ മര്‍ത്ത മറിയം ഫൊറോനാ പളളി വികാരി ഡോ.ഫാ. ജോസഫ് തടത്തില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് മോളി ലൂക്കാ, മലയാള മനോരമ ഡെപ്യൂട്ടി മാനേജര്‍ സിറിയക്ക് എം. പാറ്റാനി, ജനറല്‍ കണ്‍വീനര്‍ സിബി മാണി, സദാനന്ദ ശങ്കര്‍, തോമസ് കണ്ണന്തറ, ജോസഫ് സെബാസ്റ്റിയന്‍, എന്‍.എം മോഹനന്‍, എസ്.ആര്‍ ഷിജോ, രാജേഷ് കുര്യനാട്, കെ.പി വിജയന്‍, ജോജോ ആളോത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ദി റിഥം ഓഫ് കേരള ഫോക് മ്യൂസിക്.

Leave a Reply

Your email address will not be published. Required fields are marked *