ദേവമാതാ കോളജ് പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷിക്കാം

കുറവിലങ്ങാട്: ദേവമാതാ കോളജിലെ മികച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന പൂര്‍വവിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷകള്‍ ഡിസംബര്‍ നാലിന് മുന്‍പായി കോളജ് ഓഫീസില്‍ ലഭിച്ചിരിക്കണം.
ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കാനും തീരുമാനിച്ചു. ഡിഗ്രി, പിജി പ്രവേശനത്തിന്റെ രജതജൂബിലിയും പ്രീഡിഗ്രി പ്രവേശനത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയും ആഘോഷിക്കുന്നവരേയും സംഗമത്തില്‍ ആദരിക്കും. 1968-69 അധ്യയന വര്‍ഷം കോളജില്‍ സര്‍വീസില്‍ പ്രവേശിച്ച അധ്യാപക, അനധ്യാപകരേയും ആദരിക്കാനും പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.എം മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, ഭാരവാഹികളായ റിട്ട. എസ്പി കെ.ജെ ദേവസ്യ, എം.കെ സെബാസ്റ്റ്യന്‍, ഡോ. ടി.ടി മൈക്കിള്‍, ഡോ.സജി അഗസ്റ്റിന്‍, അസി.പ്രഫ. ജ്യോതി തോമസ്, അസി.പ്രഫ. വിദ്യാ ജോസ്, അസി.പ്രഫ. റെനീഷ് തോമസ്, ബെന്നി കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിലേക്ക രജിസ്റ്റര്‍ ചെയ്യുന്നതും അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതും സംബന്ധിച്ച വിശദ വിവരങ്ങള്‍ കോളജ് ഓഫീസില്‍ ലഭ്യമാണ്.
…………..

Leave a Reply

Your email address will not be published. Required fields are marked *