മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ ജനകീയ സമരമെന്ന് ട്രേഡ് യൂണിയനുകള്‍

കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ മലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാനുളള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിക്കുമെന്ന് ഫാം തൊഴിലാളി യൂണിയനുകള്‍. ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ടം സംരക്ഷണ സര്‍വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളും കേരളത്തിന്റെ അഭിമാനമായ സയന്‍സ് സിറ്റിയുടെ പ്രവര്‍ത്തനവും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എത്തുന്നതോടെ പ്രതിസന്ധിയിലാവുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ജി. ചെന്നേലില്‍, വാര്‍ഡ് മെംബര്‍ ഷൈജു പാവുത്തിയേല്‍ , ജോജോ ആളോത്ത് (ചെയര്‍മാന്‍), സണ്ണി ചിറ്റക്കോടം (വൈസ് ചെയര്‍മാന്‍), സദാനന്ദ ശങ്കര്‍ (കണ്‍വീനര്‍), ജോജോ സെബാസ്റ്റിയന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *