ബോക്‌സിംഗ് താരം കടപ്പൂര്‍ സ്വദേശി കെ.കെ ഹരികൃഷ്ണന്‍ മരിച്ചു

കുറവിലങ്ങാട്: ദേശീയ കിക്ക് ബോക്‌സിംഗ് താരം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയില്‍ കെ.കെ ഹരികൃഷ്ണന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. റായ്പൂരില്‍ നടന്ന ദേശീയ കിക്ക് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണന്‍കുട്ടിയുടെ മകനാണ് ഹരികൃഷ്ണന്‍. പ്ലാത്താനത്ത് കുടുംബാംഗം ശാന്തകുമാരിയാണ് മാതാവ്. ഏക സഹേദരി അഞ്ജലി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *