കാളികാവ് ദേവീക്ഷേത്രത്തില്‍ ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കണം

കുറവിലങ്ങാട്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ശബരിമലതീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളമായി പ്രഖ്യപിച്ച കാളികാവ് ദേവീക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുകയും ഇതിനോടൊപ്പം സര്‍ക്കാര്‍ ഇടത്താവളപട്ടികയില്‍ കാളികാവ് ക്ഷേത്രത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും സിപിഐഎം കുറവിലങ്ങാട് ലോക്കല്‍സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധിസമ്മേളനം ഓമനശ്രീധരന്‍ നഗറില്‍(പാറ്റാനി ഓഡിറ്റോറിയം) ചേര്‍ന്നു. സി വി മാത്യു സമ്മേളനഗറില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ടി.ജി സുരേഷ്, അജിമോന്‍ എന്നിവര്‍ചേര്‍ന്നാലപിച്ച സ്വാഗതഗാനത്തോടെയാണ് പ്രതിനിധിസമ്മളനത്തിന് തുടക്കമായി. പാര്‍ട്ടിജില്ലാക്കമ്മറ്റിയംഗം പി വി സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി വി മാത്യു, അഡ്വ.കെ രവികുമാര്‍, പഞ്ചായത്തംഗം രമാരാജു, എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍സെക്രട്ടറി സദാനന്ദശങ്കര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രമേയക്കമ്മിറ്റി കണ്‍വീനര്‍ ടിഎസ് എന്‍ ഇളയത്, ക്രിഡന്‍ഷ്യല്‍കമ്മിറ്റി കണ്‍വീനര്‍ ടി എന്‍ രംഗനാഥന്‍ എന്നിവരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പാര്‍ട്ടിജില്ലാസെക്രട്ടേറീയേറ്റ്അംഗം സി ജെ ജോസഫ്, ജില്ലക്കമ്മറ്റിയംഗം പി എന്‍ തങ്കപ്പന്‍,ഏരിയാസെക്രട്ടറി കെ.യു വര്‍ഗീസ്, ഏരിയാക്കമ്മറ്റിഅംഗങ്ങളായ അഡ്വ.കെ കെ ശശികുമാര്‍,കെ ജയകൃഷ്ണന്‍, വി കെ സുരേഷ്‌കുമാര്‍, എന്‍ എസ് രാജു,സുഷമടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു സദാനന്ദശങ്കര്‍ ലോക്കല്‍ സെക്രട്ടറിയായി 14 അംഗകമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. റെഡ് വാളണ്ടിയര്‍മാര്‍ച്ചോടെ നടത്തിയപ്രകടനത്തിനുശേഷം ഷാജിജോസഫ് നഗര്‍ (പഞ്ചയത്ത് ബസ്റ്റാന്‍ഡില്‍) നടന്ന പൊതുസമ്മേളനം പാര്‍ട്ടി ജില്ലാസെക്രട്ടേറീയേറ്റ്അംഗം ടി ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. സദാനന്ദശങ്കര്‍ അധ്യക്ഷനായി. പഴയകാല പാര്‍ടി പ്രവര്‍ത്തകരായ വി എം ശങ്കരന്‍ വട്ടക്കാട്ടില്‍,പി എം ദിവാകരന്‍ പുളിനില്‍ക്കുംതടം, പി എന്‍ ദിവാകരന്‍ മുല്ലയ്ക്കല്‍സദനം, ഏലിക്കുട്ടിദേവസ്യ കാവുങ്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ.കെ കെ ശശികുമാര്‍,എ ഡി കുട്ടി എന്നിവര്‍ പ്രസംഗിച്ചുഅഡ്വ കെ രവികുമാര്‍ സ്വാഗതവും ജോജോ സെബാസ്റ്റിയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *