വര്‍ഗീയ ഫാസിസത്തെ ചെറുക്കണം: സി.പി.ഐ. കടപ്ലാമറ്റം ലോക്കല്‍ സമ്മേളനം

കടപ്ലാമറ്റം: കേരളത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ വേരുറപ്പിക്കാന്‍ അനിവദിക്കരുതെന്ന് സി.പി.ഐ. കോട്ടയം ജില്ലാ അസി.സെക്രട്ടറി ആര്‍. സുശീലന്‍. കടപ്ലാമറ്റത്ത് സി.പി.ഐ. ലോക്കല്‍ സമ്മേളന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മതത്തിന്റെ പേരിലും, അക്രമത്തിന്റെ പാതയിലുമല്ലാതെ ആശയങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാണ് സി.പി.ഐ. ജനഹൃദയങ്ങളില്‍ ഇടം നേടിയതെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു. സി.കെ. സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.എം. സദന്‍, സണ്ണി ആനാലില്‍, ടി.പി. കുഞ്ഞാമ്പു, ഇ.കെ. ഭാസി എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവംഗം പി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറിയായി സി.കെ. സുഭാഷിനേയും 9 അംഗ ലോക്കല്‍ കമ്മറ്റിയേയും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് എം.എസ്. സുരേഷ്, കെ.കെ. രാമഭദ്രന്‍, കെ.കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *