ഭക്തിയുടെ രുചക്കൂട്ടിലെ പായസനേര്‍ച്ച പങ്കെടുക്കാന്‍ പതിനായിരങ്ങള്‍

കുറവിലങ്ങാട്: ഭക്തിയുടെ രുചിക്കൂട്ടില്‍ വിളമ്പുന്ന പായസനേര്‍ച്ചയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍. മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോമ്പാചരണത്തോടനുബന്ധിച്ചാണ് നേര്‍ച്ചപ്പായസം നല്‍കുന്നത്. നേര്‍ച്ചപ്പായസം രുചിക്കാതെ തിരുകര്‍മ്മങ്ങളിലെത്തുന്നവരാരും മടങ്ങാറില്ലെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. നോമ്പിന്റെ ഏഴ് ദിവസങ്ങളിലും തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ചപ്പായസം വിതരണം ചെയ്യും. അടപ്രഥമന്‍, പാല്‍, ശര്‍ക്കര, ഗോതമ്പ് എന്നിങ്ങനെ ഒരോ ദിനവും വ്യത്യസ്ത രീതിയിലുള്ള പായസമാണ് വിതരണം ചെയ്യുന്നത്. പതിനായിരങ്ങളാണ് പായസനേര്‍ച്ചയില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുക്കുന്നത്. നോമ്പിന്റെ സമാപനദിനത്തില്‍ നോമ്പ് വീടല്‍ സദ്യയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *