കുറവിലങ്ങാട് പള്ളിയില്‍ നാല്പതുമണി ആരാധന ആരംഭിച്ചു

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ പ്രസിദ്ധമായ നാല്പത് മണി ആരാധനയ്ക്ക് തുടക്കമായി. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകുന്നേരം ആറുമുതല്‍ പൊതു ആരാധന. മലപ്പുറം പള്ളി വികാരി ഫാ. ജോസഫ് പര്യാത്ത് നയിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന. നാളെ 5.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. 6.30നും 7.30നും വിശുദ്ധ കുര്‍ബാന ചെറിയപള്ളിയില്‍. വൈകുന്നേരം ആറുമുതല്‍ പൊതു ആരാധന. ഇടപ്പാടി പള്ളി വികാരി ഫാ. മാത്യു മതിലകത്ത് കാര്‍മികത്വം വഹിക്കും. ഏഴിന് വിശുദ്ധ കുര്‍ബാന.
സമാപനദിനമായി 26ന് 5.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. 6.30നും 7.30നും വിശുദ്ധ കുര്‍ബാന ചെറിയപള്ളിയില്‍. 8.30 മുതല്‍ പൊതു ആരാധന. സ്വാന്തന കൗണ്‍സിലിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍ കാര്‍മികത്വം വഹിക്കും. 10ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും സന്ദേശവും പ്രദക്ഷിണവും. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ കാര്‍മികത്വം വഹിക്കും.
ഓരോ സംഘടനകളും വാര്‍ഡുകളുമാണ് ആരാധനയുടെ ഓരോ മണിക്കൂറുകള്‍ക്കും നേതൃത്വം നല്‍കുന്നതെന്ന് ഫൊറോന വികാരി റവ.ഡോ ജോസഫ് തടത്തില്‍ അറിയിച്ചു. സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവര്‍ വിവിധ സമയങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *