കര്‍ഷകരുടെ വേദന ഡല്‍ഹിയിലെത്തിക്കും : കെ.എം മാണി

കുറവിലങ്ങാട്: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്-എം നേതാവും മുന്‍മന്ത്രിയുമായ കെ.എം മാണി എംഎല്‍എ പറഞ്ഞു. ഉഴവൂരില്‍ കെ.ആര്‍ നാരായണന്‍ സെപ്ഷ്യാലിറ്റി ആശുപത്രി കെട്ടിടസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബര്‍കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനായി കൂടുതല്‍ തുക അനുവദിക്കണം. സംസ്ഥാനത്ത് കര്‍ഷക സൗഹൃദസര്‍ക്കാരാണുള്ളത്. മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രസബ്‌സിഡി കൂടുതല്‍ ആവശ്യമാണ്. 500 ലക്ഷം രൂപ ഇതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കണം. ഈ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനാണ് കേരളാ കോണ്‍ഗ്രസ്-എം ഡല്‍ഹിയില്‍ പ്രതിഷേധമറിയിക്കുന്നത്. കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രിമാരെ ധരിപ്പിക്കുമെന്നും കെ.എം മാണി എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *