ഇത് ഡോ. സിന്ധുമോളുടെ വിജയം ഉഴവൂരിന് ഇനി ഹാപ്പിയാകാം

തുറന്ന് നൽകിയത് സംസ്ഥാനത്തുതന്നെ ഗ്രാമീണമേഖലയിലെ ആദ്യ ഹാപ്പിനെസ് സെന്റർ

ഉഴവൂർ: ജനപ്രതിനിധിയെന്ന നിലയിൽ മൂന്ന് വർഷം നടത്തിയ പരിശ്രമങ്ങളെ വിജയകരമായി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. സിന്ധുമോൾ ജേക്കബ്. ഉഴവൂരിനും സമീപപഞ്ചായത്തുകൾക്കും ഒരേപോൽ പ്രയോജനപ്പെടുത്താനാകുന്ന ഉഴവൂർ ചിറയിൽക്കുളം ഹാപ്പിനെസ് സെന്റർ നാടിന് സമർപ്പിച്ചു.
കേന്ദ്രസംസ്ഥാനസർക്കാരുകളുടേയും എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവരുടേയും ത്രിതലപഞ്ചായത്തുകളുടേയുമായി 68 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹാപ്പിനെസ് സെന്റർ നിർമ്മാണം പൂർത്തീകരിച്ചത്.
ചിറയിൽകുളത്തെ ഹാപ്പിനെസ് സെന്റർ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ തന്നെ ഹാപ്പിനെസ് സെന്ററായി മാറിയെന്ന് പദ്ധതി സമർപ്പണം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു.


നാട്ടിലാകെ ഉത്സവപ്രതീതി സമ്മാനിച്ചാണ് ഹാപ്പിനെസ് പാർക്ക് നാടിന് സമർപ്പിച്ചത്. നാടിന് ഉല്ലാസത്തിനും വിനോദത്തിനും ആരോഗ്യത്തിനും വിജ്ഞാനത്തിനുമുള്ള വേദി ലഭിച്ചതിൽ നാട്ടുകാർ സന്തോഷം പങ്കുവെച്ചു. ഹാപ്പിനെസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിനെ നാട്ടുകാരും പ്രസംഗകരും ന്നാകെ അനുമോദിച്ചു.
സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഗ്രാമീണമേഖലയിൽ ഹാപ്പിനെസ് സെന്റർ തുറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഹാപ്പിനെസ് സെന്റർ ജോസ് കെ. മാണി എംപി നാടിന് സമർപ്പിച്ചു. സമ്മേളനം ഉദ്ഘാടനവും ജോസ് കെ. മാണി എംപി നടത്തി. ചിൽഡ്രൻസ് പാർക്ക് തോമസ് ചാഴികാടൻ എംപിയും വയോജനങ്ങളുടെ പാർക്ക് മോൻസ് ജോസഫ് എംഎൽഎയും അമൃതസരോവർ പദ്ധതിയിൽ നവീകരിച്ച കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചനും ശുചിത്വസമുച്ചയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മാത്യവും ഉദ്ഘാടനം ചെയ്തു.

വനിതാ ജിം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും സെൽഫി പോയിന്റ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം രാമചന്ദ്രനും ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി ഒരുക്കുന്ന പുസ്തകക്കൂട് പഞ്ചായത്തംഗം മേരി സജിയും ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റിയൻ, മുൻപ്രസിഡന്റുമാരായ ബൈജു പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, ജോസ് തൊട്ടിയിൽ, ടി.ഒ അനൂപ്, പ്രകാശ് വടക്കേൽ, സ്റ്റീഫൻ ചെട്ടിക്കൽ, സൈമൺ ഒറ്റത്തങ്ങാടിയിൽ, വയോജനക്ലബ് സെക്രട്ടറി ജോയി പ്ലാത്തോട്ടത്തിൽ, ബിഡിഒ ജോഷി ജോർജ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ചാക്കോ ചിറക്കര, തോമസ് മുപ്രാപ്പിള്ളിൽ, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് എന്നിവരെ ആദരിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!