കവിതകളിൽ നിറഞ്ഞ ബ്ലോക്ക് ബജറ്റ്ഡോ. സിന്ധുമോൾക്ക് അഭിനന്ദനം

കോഴാ: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അവതരിപ്പിച്ച ബജറ്റ് ആരംഭം കവിതയിലൂടെ. ടാഗോറിന്റെ കവിതയിലൂടെ ആരംഭിച്ച ബജറ്റ് അവസാനിച്ചത് റോബർട്ട് ഫോസ്റ്റിന്റെ കവിതയിലൂടെയാണ്. ബജറ്റ് അവതരണത്തിന് ശേഷം നടന്ന അനുമോദത്തിലും ആശംസകളിലും നിറഞ്ഞുനിന്നതും ബജറ്റിൽ ഇടംതേടിയ കവിതകൾ.
രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലി ഉദ്ധരിച്ചതിന് പിന്നാലെ പ്രതിസന്ധികൾ നിറഞ്ഞ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ ലോകത്തേയ്ക്ക് നയിക്കണമെന്ന പ്രാർത്ഥന അനിവാര്യമാണെന്ന് ഡോ. സിന്ധുമോൾ ജേക്കബ് പറഞ്ഞു. ഉത്തരവാദിത്വങ്ങളും കടമകളും ഏറെയാണെന്ന് ചൂണ്ടിക്കാട്ടാൻ റോബർട്ട് ഫോസ്റ്റിന്റെ കവിതയെയാണ് വൈസ്പ്രസിഡന്റ് കൂട്ടുപിടിച്ചത്. അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ എന്ന മലയാളപരിഭാഷയോടെയാണ് ബജറ്റ് അവതരണം സമാപിപ്പിച്ചത്.

ബ്ലോക്ക് ബജറ്റ് അവതരണത്തിന്റെ വീഡിയോ കാണാം


മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായ ഡോ. സിന്ധുമോളുടെ വായനാശീലാണ് ബജറ്റവതരണത്തിലെ കവിതകളിലൂടെ പ്രകടമായെന്ന് പ്രസിഡന്റ് പി.സി കുര്യൻ അഭിപ്രായപ്പെട്ടു. അനുമോദിച്ച് പ്രസംഗിച്ച അംഗങ്ങളായ ജീന സിറിയക്കും കൊച്ചുറാണി സെബാസ്റ്റ്യനും ബജറ്റിലെ കവിതകളെ പ്രത്യേകം പരാമർശിച്ചു. ഭരണപ്രതിപക്ഷകക്ഷിയംഗങ്ങളും വികസനപ്രവർത്തനങ്ങൾക്കൊപ്പം കവിതകളേയും പ്രത്യേകം അഭിനന്ദിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!