വികസനമേഖലയിൽ തോമസ് ചാഴികാടന്റെ ഇടപെടലുകൾ പ്രശംസനീയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

വെമ്പള്ളി : സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് തോമസ് ചാഴികാടിൻ എംപിയുടെ ഇടപെടലുകൾ പ്രശംസനീയമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.


കേരളാ കോൺഗ്രസ് (എം) വെമ്പള്ളി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം മുഖ്യപ്രഭാക്ഷണം നടത്തി. തോമസ് റ്റി.കീപ്പുറം, ബിജു പാതിരമലയിൽ, ബാബു കൊല്ലിത്താനം, ജോണി ചാത്തൻചിറ, ഷിബു കുപ്പക്കര, ഷാനു മഠത്തിക്കുഴി, സാജൻ വട്ടപ്പാറ, തങ്കച്ചൻ കാർത്തികയിൽ, അപ്പച്ചൻ തെക്കേപൂവക്കുളം, ബിജു ചാത്തൻചിറ, തുടങ്ങിയവർ പ്രസംഗിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി 27നുള്ളിൽ മേഖലാ സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!