കുറവിലങ്ങാട്ട് ഖാദി വിൽപന ശാല തുറന്നു


കുറവിലങ്ങാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലയിലെ ആറാമത്തെ വിൽപന ശാല ഭാരത് മാതാവാണിജ്യ സമുച്ചയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വിദേശത്ത് പോലും ഖാദി തുണിത്തരങ്ങൾക്ക് പ്രസക്തി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഖാദി ഉൽപന്നങ്ങളുടെ വിപണന മേഖല ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.വി. ബിന്ദു ആദ്യവിൽപന നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഖാദി ബോർഡ് അംഗങ്ങളായ കെ.എസ്.രമേഷ് ബാബു, സാജൻ തൊടുക, കെ.ചന്ദ്രശേഖരൻ, ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് , ബേബി, തൊണ്ടാംകുഴി, കെ. ജയകൃഷ്ണൻ, പി.ജി. ത്രിഗുണ സെൻ, കെ.കെ. അനിൽ കുമാർ, പി.വി.സിറിയക്, സിബി മാണി, സനോജ് മിറ്റത്താനി, ഖാദിമാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ, ഡപ്യൂട്ടി ഡയറക്ടർ പി.എസ്.ശിവദാസൻ, ജോസഫ് പുതിയിടം, ജില്ലാ പ്രോജക്ട് ഓഫീസർ ധന്യ ദാമോധരൻ എന്നിവർ പ്രസംഗിച്ചു.


ജില്ലയിലെ തനതായ ഉല്പന്നങ്ങൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ് ഷീറ്റുകൾ, നാടൻ പഞ്ഞി മെത്തകൾ, ഗ്രാമ വ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവ വിൽപന ശാലയിൽ ലഭ്യമാണ്. ജനുവരി 6 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റ് നൽകും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!