നവകേരളസദസ്:കുറവിലങ്ങാട് തിരുവാതിരയും മാർഗംകളിയുമായി വിളംബരറാലി

കുറവിലങ്ങാട്:- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ വിളംബരറാലി നടത്തി. എം.സി റോഡിൽ പാറ്റാനി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മുട്ടുങ്കൽ ജംഗ്ഷനിലൂടെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവേശിച്ചു. തിരുവാതിരയും മാർഗംകളിയും ലഹരിവിരുദ്ധ ബോധവൽക്കരണവുമൊക്കെ വിളംബരത്തിന്റെ ഭാഗമായി നടന്നു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധദൃശ്യാവിഷ്‌കരണവും നടത്തിയിരുന്നു. സദസിന്റെ സ്വാഗതസംഘം ഭാരവാഹികളും ജനപ്രതിനിധികളും നേതൃത്വം നൽകി.


കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്താണ് നവകേരള സദസ്.മുഖ്യമന്ത്രിയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം മർത്ത്മറിയം തീർത്ഥാടനകേന്ദ്രത്തിന്റെ മാർത്തോമ്മാ നസ്രാണി ഭവനിൽ നടക്കും.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!