ഇടതിനെതിരെ യുഡിഎഫ് കുറ്റവിചാരണ സദസ്സ് 19 ന് രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും കുറവിലങ്ങാട്

കുറവിലങ്ങാട്: എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാൻ യുഡിഎഫ് നിയോജകമലംതല കുറ്റവിചാരണസദസിൽ പങ്കെടുക്കാനായി കാൺഗ്രസ് ദേശീയ പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയും, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും കുറവിലങ്ങാട് എത്തും. 19ന് റവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തല എത്തുന്നത്. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങും.
ജനകീയ കുറ്റ വിചാരണ സദസ്സിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും കുറ്റപത്ര ചർച്ച സമ്മേളനവും ബുധനാഴ്ച 1ന് കേരള കോൺഗ്രസ് മണ്ഡലം ഓഫീസിൽ നടത്തുന്നതിനും നേതൃയോഗം തീരുമാനിച്ചു.

സമരപരിപാടികളുമായി ബന്ധപ്പെട്ട നേതൃയോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ മാഞ്ഞൂർ മോഹൻകുമാർ, സുനു ജോർജ്, തോമസ് കണ്ണന്തറ, ബേബി തൊണ്ടംകുഴി, യു.പി ചാക്കപ്പൻ, മിനി മത്തായി, പി. പി ബെന്നി ഉഴവൂർ, പ്രമോദ് കടന്തേരി, എം. കെ സാംബുജി, ജോസ് ജെയിംസ് നിലപ്പന, സനോജ് മിറ്റത്താനി, സുബിൻ മാത്യു, അനിൽകുമാർ കാരയ്ക്കൽ, അൽഫോൻസാ ജോസഫ് എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!