ഉഴവൂരിൽ ആറ് ലക്ഷം രൂപയുടെ കാലിത്തീറ്റ വിതരണം നടത്തി

ഉഴവൂർ: പഞ്ചായത്തിലെ ക്ഷീര കർഷകരുടെ കാലികൾക്കുള്ള തീറ്റ വിതരണം നടത്തി. ഒരുമാസം രണ്ടു ചാക്ക് കാല് തീറ്റ പരമാവധി 50 ശതമാനം സബ്‌സിഡിയോടുകൂടി നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപയും ഗുണഭോക്തൃവിഹിതം മൂന്നുലക്ഷം രൂപയും ഉൾപ്പെടെ ആകെ ആറ് ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. മോനിപ്പള്ളി, കണ്ണോത്തുകുളം, ചക്കാമ്പുഴ, കുറിച്ചിത്താനം, വെളിയന്നൂർ ,കുടക്കച്ചിറ സംഘങ്ങളിൽ പാൽ അളക്കുന്ന 152 കർഷകരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ.


പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം തങ്കച്ചൻ നിർവഹിച്ചു .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജൻറ് ജോസഫ് അധ്യക്ഷത വഹിച്ചു. ജോണിസ് പി. സ്റ്റീഫൻ , ജസീന്ത പൈലി, റിനി വിൽസൺ, ഏലിയാമ്മ കുരുവിള, ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡൻറ് ബേബി നെടുമ്പാറപ്പുറത്ത്, ഡയറി ഫാം ഇൻസ്‌പെക്ടർ സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!