പട്ടിക ജാതി,വർഗ വിദ്യാർത്ഥികൾക്ക് കുറവിലങ്ങാട് സൗജന്യ കമ്പ്യൂട്ടർപഠനം

കുറവിലങ്ങാട്: പട്ടികജാതി, വർഗ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് ഇപ്പോൾ അവസരം. കുറവിലങ്ങാട് കോമേഴ്‌സ് അക്കാദമിയാണ് വിദ്യാർത്ഥികൾക്കായി ഈ പദ്ധതി അവതരിപ്പിക്കുന്നത്. സംസ്ഥാന റൂട്രോണിക്‌സിന് കീഴിലാണ് സർക്കാർ ജോലിക്ക് യോഗ്യത നേടാനാകുന്ന കമ്പ്യൂട്ടർ പരിശീലനത്തിന് അവസരം. പിഎസ് സി പരീക്ഷയിയിൽ അംഗീകൃത യോഗ്യതയായി പ്രയോജനപ്പെടുത്താനാകുന്ന കോഴ്‌സാണ് സൗജന്യമായി പഠിക്കാൻ കഴിയുന്നത്. പിജിഡിസിഎ, അക്കൗണ്ടിംഗ്, ഡിസിഎ, ഡിടിപി, ഡേറ്റ എൻട്രി, സിടിടിസി, ഓട്ടോകാഡ്, ടാലി-ജിഎസ്ടി എന്നീ കോഴ്‌സുകൾ സൗജന്യമായി പഠിക്കാനാണ് പട്ടികജാതി, വർഗ വിദ്യാർത്ഥികൾക്ക് ഇപ്പോൾ അവസരം.


കൂടുതൽ വിവരങ്ങൾക്ക് ഉഴവൂർ ബ്ലോക്കിലെ പട്ടികജാതി വികസനഓഫീസിലോ റൂട്രോണിക്‌സ് അംഗീകൃതപഠന കേന്ദ്രമായ കോമേഴ്‌സ അക്കാദമിയിലോ ബന്ധപ്പെടണം. കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷന് സമീപം തോട്ടപ്ലാക്കീൽ ബിൽഡിംഗ്‌സിലാണ് കോമേഴ്‌സ് അക്കാദമി പ്രവർത്തിക്കുന്നത്.
വിവരങ്ങൾക്ക് ഫോൺ: 90 72 444 182, 90 72 444 186.

അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: CLICK BELOW LINK

https://forms.gle/UDsbc2yntsoAGRmM9


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!