നൂറുപേർക്ക് വീൽചെയർ സമ്മാനിച്ച് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്

പാലാ: 100 പേർക്ക് വീൽചെയർ സമ്മാനിച്ച് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധത ഏറെ പ്രശംസിക്കപ്പെട്ടു. വീൽചെയറുകളുടെ വിതരണം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്തു. കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന്‌ചെരിവ് പുരയിടം വീൽചെയറുകൾ ഏറ്റുവാങ്ങി.
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഭാരവാഹികളായ ഷാജിമോൻ മങ്കുഴിക്കരി, ജൂട്ടസ് പോൾ, ബിനോയി സെബാസ്റ്റ്യൻ, സോജിൻ ജോൺ, സിവി പോൾ, രജിത്ത് മാത്യു, ലിസി ഫെർണാണ്ടസ്, ഷിനോജ് മാത്യു, ജോണി തുടങ്ങിയവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!