മുഖ്യമന്ത്രിയും 21 മന്ത്രിമാരും കുറവിലങ്ങാടെത്തുന്നു ഒരുക്കങ്ങൾ തുടങ്ങി

കുറവിലങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും കുറവിലങ്ങാട് എത്തുന്നു. നവകേരളനിർമ്മിതി ബഹുജനസദസ്സിന്റെ കടുത്തുരുത്തി നിയോജകമണ്ഡലംതല പരിപാടിയാണ് കുറവിലങ്ങാട് നടക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
കടുത്തുരുത്തി നിയോജകമണ്ഡലതല സംഘാടക സമിതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്ന് രൂപീകരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ അധ്യക്ഷത വഹിച്ചു.


ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, ടി.എസ് ശരത്ത്, അസിസ്റ്റന്റ് ഡയറക്ടർ (ജനറൽ) ജി. അനീസ്, സി.ജെ ജോസഫ്, തോമസ് ടി. കീപ്പുറം, ജയകൃഷ്ണൻ, തൃഗുണസെൻ, സഖറിയാസ് കുതിരവേലി, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമേൾ ജേക്കബ്, പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജീന സിറിയക്ക്, സിൻസി മാത്യു, ഉഷ രാജു, ജോഷി ജോസഫ്, പി.ആർ ഷിനോദ് തുടങ്ങിയവർ പങ്കെടുത്തു.

കാണക്കാരിയിൽ പഞ്ചായത്ത് പ്രസിഡൻറ് ബിൻസി സിറിയക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുപഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, കാണക്കാരി അരവിന്ദാക്ഷൻ, ലൗലിമോൾ വർഗ്ഗീസ് , ശ്രീജ ഷിബു, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി.ജി അനിൽകുമാർ, ജോർജ് ഗർവ്വാസീസ്, സഹകരണബാങ്ക് പ്രസിഡന്റ് ബേബി ജോസഫ് , വിനു വാസുദേവ് , പഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ബിൻസി സിറിക്ക് ചെയർമാനും പഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി കൺവീനറും 201 അംഗകമ്മിറ്റി രൂപീകരിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!