മരങ്ങാട്ടുപിള്ളി സഹകരണബാങ്കിൽ എൽഡിഎഫ് വിജയംപാനൽ പൊട്ടിയത് വിജയത്തിന്റെ ശോഭകുറച്ചു

വോട്ടിംഗ് നില ഇങ്ങനെ


മരങ്ങാട്ടുപിള്ളി: സഹകരണബാങ്കിൽ വീണ്ടും എം.എം തോമസ് മേൽവെട്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ കഴിഞ്ഞ ഭരണസമിതിയിലിരുന്നവരും ചില അംഗങ്ങളും പുതിയ സമിതിയിലുമുണ്ട്. മുൻ വൈസ് പ്രസിഡന്റ് അജികുമാറാണ് പുതിയസമിതിലും വൈസ്പ്രസിഡന്റ്. 15അംഗഭരണസമിതിയിൽ എൽഡിഎഫിന് 13ഉം യുഡിഎഫിന് രണ്ടും അംഗങ്ങളാണുള്ളത്.
രേഖപ്പെടുത്തിയ വോട്ടുകളിൽ ആയിരത്തി ഒരുന്നൂറോളം വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് ലഭിച്ച പാനൽവോട്ടുകൾ. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. യുഡിഎഫിന് അറുനൂറോളം പാനൽവോട്ടുകൾ നേടാനായതായാണ് കണക്ക്. വിജയികളിൽ പലരും ചെറിയ വോട്ടുകളുടെ വിത്യാസത്തിലാണ് വിജയിച്ചതെന്നതും ഇരുമുന്നണികൾക്കും ചർച്ചയ്ക്കുള്ള വിഷയമായിട്ടുണ്ട്.


ബിജെപി ഇക്കുറി സജീവമായി മത്സരരംഗത്തിറങ്ങിയെന്നത് പ്രത്യേകതയായിരുന്നു. മൂന്നൂറിലേറെ വോട്ടുകൾവരെ ബിജെപി സ്ഥാനാർത്ഥികൾക്ക് നേടാനായി എന്നതും ശ്രദ്ധേയം.
കേരളാ കോൺഗ്രസ്-എം ,സിപിഎം കൂട്ടുകെട്ടിലാണ് ഇടതുമുന്നണി ജനവിധി നേടിയത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലെത്തിയശേഷമുള്ള ആദ്യതെരഞ്ഞെടുപ്പ് എന്നനിലയിൽ കേരളാ കോൺഗ്രസ്-എമ്മിന് അഭിമാനപോരാട്ടമായിരന്നു തെരഞ്ഞെടുപ്പ്


വിജയികൾ: കെ. എസ് അജികുമാർ മറ്റത്തിൽ, ജിജോ കെ. ജോസ് കുടിയിരുപ്പിൽ, കെ. ജോസ് തോമസ് വട്ടംകുഴിയിൽ, ജോസഫ് അഗസ്റ്റിൻ ചിറ്റക്കാട്ട് , ജോൺസൺ ജോസഫ് പുളിക്കീൽ , എ.തുളസീദാസ് അമ്പലത്താംകുഴിയിൽ, എം.എം തോമസ് മേൽവെട്ടത്ത്, ഷൈജു പി. മാത്യു പഴേമാക്കീൽ, എ.ജെ സിജോമോൻ അരുവിയിൽ, നിർമ്മല ദിവാകരൻ, സിൽവി ജയ്‌സൺ, ബിനീഷ് ഭാസ്‌കരൻ, ജോണി ഏബ്രഹാം തറപ്പിൽ (എല്ലാവരുംഎൽഡിഎഫ്). ജനറൽ സീറ്റിൽ മാത്തുക്കുട്ടി ജോർജ് പുളിക്കീയിലുംവനിതസംവരണ സീറ്റിൽ ആൻസമ്മ സാബുവുമാണ് യുഡിഎഫിൽ നിന്ന് വിജയിച്ചത്.


by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!