നാട്ടുകാരേ, ജാഗ്രത വേണേ കലയൊരുക്കി ദേവമാതാ

കുറവിലങ്ങാട്: പകർച്ചപ്പനികൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് നാടിന് അഭ്യർത്ഥിച്ച് ദേവമാതായിലെ വിദ്യാർത്ഥികൾ. എൻഎസ്എസ് യൂണിറ്റാണ് നാടിനെ ബോധവൽക്കരിക്കാൻ സാമൂഹിക പ്രതിബദ്ധത വിളിച്ചറിയിക്കുന്ന ഫ്‌ളാഷ് മോബുമായി രംഗത്തിറങ്ങിയത്.


ആരോഗ്യം, രോഗപ്രതിരോധം, പകർച്ചവ്യാധികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവരവിനിമയം നടത്തിയത്.
കലാസ്വാദനത്തിനൊപ്പം സ്വയം ജാഗ്രതപുലർത്തേണ്ടതിന്റെ ആവശ്യകതയും നാടിന് ബോധ്യപ്പെട്ടു. പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു ഫ്‌ളാഷ് മോബ് . എൻഎസ്എസ് വേളണ്ടിയർമാരായ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ് , വോളന്റിയർ സെക്രട്ടറിമാരായ വിവേക് വി.നായർ, ആഷാ സിബി എന്നിവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!