പി.എൽ.സി : ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് സന്തോഷ് കുഴിവേലിൽ

കാപ്പുന്തല: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) റുടെ അന്വേഷണ റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിയ്ക്കണമെന്ന് പി.എൽ.സി. സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു.


സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും നിക്ഷേപകരുടേയും പണം ഉടൻ നൽകണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, തൊഴിൽ നഷ്ടപെട്ടവരുടേയും കൂട്ടായ്മയായാണ് സമരസമിതി രൂപീകരിച്ചിട്ടുള്ളത്.
അഴിമതി സംബന്ധിച്ച് എൻഫോഴ്‌സ് ഡയറക്ടറേറ്റിന് പരാതി നൽകുവാനും പി.എൽ.സി. സമര സമതി യോഗം തീരുമാനിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് മന്ത്രിക്കും സമര സമതി നിവേദനങ്ങൾ നൽകിയിരുന്നു. സംഘം പൂട്ടിയത് മുതൽ കർഷകർ സമര സമതിയുടെ നേത്യത്വത്തിൽ സമരത്തിലായിരുന്നു.
സമര സമതി യോഗം പി.എൽ സി സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. അനിൽ കാട്ടാത്തുവാലയിൽ അദ്ധ്യക്ഷത വഹിച്ചു. ജോജോ വഞ്ചിപുര, മാത്തച്ചൻ നീരാളകോട്ടിൽ, സിറിയക്ക് വർക്കി, ശശീധരൻ നായർ പൂർണിമ , സിറിയക്ക് പുൽപ്ര, തോമസ് കൊച്ചു പുരയ്ക്കൽ, ജോ തോമസ്, ജോസഫ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.


by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!