ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉല്പന്നങ്ങളുമായിദേവമാതാ കോളജിൽ കരകൗശല മേള

കുറവിലങ്ങാട്: ദേവമാതാ കോളജിലെ ഭിന്നശേഷി സെല്ലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വസ്തുക്കൾ ഉൾപ്പെടുത്തി കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തി.
ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ജലച്ചായ ചിത്രങ്ങൾ, മ്യൂറൽ പെയ്ന്റിംഗുകൾ തുടങ്ങിയവയാണ് മേളയിൽ ഏറെ ശ്രദ്ധനേടിയത്.
കുറവിലങ്ങാട് സബ് ഇൻസ്‌പെക്ടർ വി. വിദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു , വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സിസ്റ്റർ. ഫാൻസി പോൾ , ഭിന്നശേഷി സെൽ കോ ഓർഡിനേറ്റമാരായ ഡോ. മിനി സെബാസ്റ്റ്യൻ ,ഡോ. ടോണി തോമസ് എന്നിവർ നേതൃത്വം നൽകി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!