കുട്ടികളുടെ ചെവിക്ക് പിടിച്ചത് അവർ എന്നേക്കാൾ മിടുക്കരാകാൻ : ചാക്കോ സാർ

കുറവിലങ്ങാട്: പഠിപ്പിക്കാൻ ലഭിച്ച പലകുട്ടികളുടേയും ചെവിക്ക് പിടിച്ചിട്ടുണ്ട്. അത് അവരോട് സ്‌നേഹമുള്ളതുകൊണ്ടാണ്. അവരെല്ലാം എന്നേക്കാൾ മിടുക്കരാകാനാണ് അവരുടെ ചെവിക്ക് പിടിച്ചത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയമുള്ള ചാക്കോ സാറിന്റെ വാക്കുകളാണിത്. സെന്റ് മേരീസ് ബോയ്‌സ് എൽപി സ്‌കൂളിൽ എൺപതുകളിലും തൊണ്ണൂറുകളിലും വിദ്യാർത്ഥികളായെത്തിയവരെല്ലാം കണക്കിന്റെ കാര്യത്തിൽ ഏറെ മുന്നിലെത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ചാക്കോ സാറിന്റെ ഇടപെടലാണ്. കണക്കിന്റെ കാര്യത്തിൽ കാർക്കശ്യക്കാരനായിരുന്നു ചാക്കോ സാർ.
ചെറിയ വ്യാപാരവുമായി ജീവിക്കുന്നവരുൾപ്പെടെ ഇപ്പോൾ കണക്കിന്റെ കാര്യം പ്രത്യേകം ഓർമ്മിക്കാറുണ്ടെന്ന് ചാക്കോസാർ പറയുന്നു.


കുറവിലങ്ങാട് ഇടവകദൈവാലയത്തിൽ ഒരു മൃതസംസ്‌കാരശുശ്രൂഷയ്ക്കിടിയിലാണ് പ്രിയപ്പെട്ട ചാക്കോസാറിനെ അധ്യാപകദിനത്തിൽ കണ്ടുമുട്ടിയത്. സാറിനൊപ്പം ഒരു ചിത്രം കൂടി പകർത്താനായത് സന്തോഷം ഇരട്ടിപ്പിച്ചു.
സാറിന്റെ സഹപ്രവർത്തകനായിരുന്ന പൊയ്യാനിയിൽ കുഞ്ഞേപ്പ് സാറിന്റെ മകൻ ബൈജു പൊയ്യാനിയും കൃഷി വകുപ്പിൽ നിന്ന് അസി.കൃഷി ഓഫീസറായി വിരമിച്ച ജോസ് സി. മണക്കാട്ടും ചാക്കോ സാറിനെ കാണുമ്പോൾ ഒപ്പമുണ്ടായത് സാറിനും ഏറെ സന്തോഷമായിട്ടുണ്ട്. ഞങ്ങളുടെ വർത്തമാനത്തിലേക്ക് ഒപ്പമെത്തിയ ജില്ലാപഞ്ചായത്തംഗം പി.എം മാത്യുവും ഞങ്ങൾക്കൊപ്പം ചിത്രത്തിൽ ചേർന്ന് അധ്യാപകദിനത്തിന് ആശംസകൾ സമ്മാനിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!