മണിപ്പൂർ അക്രമംബിജെപിക്കെതിരെ ആളിക്കത്തി എൽഡിഎഫ് സദസ്

കുറവിലങ്ങാട് : മണിപ്പൂർ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി. കുറവിലങ്ങാട് നടത്തിയ ജനകീയ സദസ് പ്രതിനിധികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ബിജെപിയുടെ ഭരണം ഭാരതസ്ത്രീത്വത്തിന്റെ മാനത്തിനു വിലപേശുന്ന അതിദുഃഖകരമായ സാഹചര്യമാണ് രാജ്യത്തുളവാക്കിയിട്ടുള്ളതെന്ന് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
എൽഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പി. വി സുനിൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം കൺവീനർ തോമസ് ടി. കീപ്പുറം വിഷയാവതരണം നടത്തി.


രാജ്യത്തിൻറെ നിലനിൽപ്പിനും സംസ്‌കാരത്തിനും മണിപ്പൂർ സംഭവം വെല്ലുവിളി യാണെന്നും ,ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസും ഭരണകൂടവും പീഡിപ്പിക്കുന്നവരോടൊപ്പമാണെന്നും ജനകീയ സദസ്സ് ആരോപിച്ചു.
ടി. ആർ രഘുനാഥ് ,കെ കെ. രാമഭദ്രൻ , കാണക്കാരി അരവിന്ദാക്ഷൻ, ഡോ. തോമസ് കാപ്പൻ, ജോസഫ് ചേന്നകാല , സന്തോഷ് കുഴിവേലി, ടോമി മ്യാലിൽ , എം.എസ് ജോസ് , സക്കറിയാസ് കുതിരവേലി, ജോസ് പുത്തൻകാല , കെ .ജയകൃഷ്ണൻ പി.ജി ത്രിഗുണ സെൻ ,പി എം മാത്യു ഉഴവൂർ , ജോൺസൺ പുളിക്കീൽ , നിർമ്മല ജിമ്മി ,ഡോ സിന്ധുമോൾ ജേക്കബ്.പി.സി കുര്യൻ , സദാനന്ദശങ്കർ , സിബി മാണി, ശ്രീകല ദിലീപ്, സുഷമ ടീച്ചർ , ടി. സി വിനോദ്, ബെന്നി ജോസഫ് ,ടി എം സദൻ ജെയിംസ് തോമസ്, എൻ.ബി സ്മിത. പി.ആർ.സുഷമ , സിറിയക് ചാഴികാടൻ, ടി എ.ജയകുമാർ. നയന ബിജു, എൽബി കുഞ്ചെറകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!