വെളിയന്നൂർ: തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് താമരക്കാട് മൂന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച് ഓൺ തോമസ് ചാഴികാടൻ എംപി നിർവഹിച്ചു.
ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ പുളിക്കീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, സണ്ണി പുതിയിടം, രാജു ജോൺ ചിറ്റേത്ത്, ഉഷാ സന്തോഷ്, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ജിനി ചാക്കോ എന്നിവർ പ്രസംഗിച്ചു. താമരക്കാട് ജംഗ്ഷൻ, അംഗൻവാടിക്ക് സമീപം, ഷാപ്പുംപടി എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.
Leave a Reply