കോഴാ കപ്പേളയില്‍ നൂറിലേറെജോസഫ് നാമധാരികള്‍ സംഗമിച്ചു

കുറവിലങ്ങാട്: മാര്‍ യൗസേപ്പിന്റെ വണക്കമാസാചരണസമാപത്തോടനുബന്ധിച്ച് നൂറുകണക്കിന് ജോസഫുമാര്‍ സംഗമിച്ചു. കോഴാ സെന്റ് ജോസഫ് കപ്പേളയിലായിരുന്നു ജോസഫ് നാമധാരികളുടെ സംഗമം-സാന്‍ജോ ഫെസ്റ്റ് നടന്നത്.
കഴിഞ്ഞ 31 ദിവസമായി നടന്നിരുന്ന വമണക്കമാസാചരണത്തിനും സാന്‍ജോ ഫെസ്റ്റോടെ സമാപനമായി.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ജോസഫുമാര്‍ അനുഗ്രഹം തേടി മാര്‍ യൗസേപ്പിന്റെ പക്കലെത്തി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ അസി.വികാരി ഫാ. അഗസ്റ്റിന്‍ മേച്ചേരില്‍ സംഗമത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ കാര്‍മികത്വം വഹിച്ചു. ജോസഫ് നാമധാരികള്‍ക്കുള്ള ഉപഹാരം അസി.വികാരിമാരായ ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, ഫാ. ജോര്‍ജ് വടയാറ്റുകുഴി എന്നിവര്‍ സമ്മാനിച്ചു. ജോസഫ് നാമധാരികള്‍ക്കായി സ്‌നേഹവിരുന്നും നടത്തി. വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടത്തി.
വണക്കമാസാചരണസമാപനത്തിന്റെ ഭാഗമായി മണമ ജംഗ്ഷനില്‍ തയ്യാറാക്കിയ പ്രത്യേക പന്തലിലേക്ക് ആഘോഷമായ പ്രദക്ഷിണവും നടത്തി. പ്രദക്ഷിണം ഒരുദേശത്തിനാകെ പുത്തന്‍ ആത്മീയതയും സമ്മാനിച്ചു.
യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും നേതൃത്വം നല്‍കി.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!