ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാംസ്ഥാനവുമായി കുറവിലങ്ങാട്

കോവിഡിന് ശേഷമുള്ള ആദ്യ ബ്ലോക്ക് കേരളോത്സവത്തില്‍ തോറ്റുകൊടുക്കാതെ കുറവിലങ്ങാട്

Kuravilangad Vartha B.K Vision

കുറവിലങ്ങാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ ബ്ലോക്ക്തലത്തില്‍ സംഘടിപ്പിച്ച ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം കുറവിലങ്ങാട് പഞ്ചായത്തിന്. രണ്ടാംസ്ഥാനം കടപ്ലാമറ്റത്തിനാണ്. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷത വഹിച്ചു.
ഓവറോള്‍ ജേതാക്കള്‍ക്കായി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ട്രോഫി ഏറ്റുവാങ്ങി. കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പി.സി കുര്യന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, അംഗങ്ങളായ പി.എന്‍ രാമചന്ദ്രന്‍, രാജു ജോണ്‍, സ്മിത അലക്‌സ്, ജീന സിറിയക്ക്, സെക്രട്ടറി എം.ഇ ഷാജി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!