കുറവിലങ്ങാട് ഉപജില്ലാ കലോത്സവം 23 മുതല്‍ കാണാക്കാരിയില്‍

കുറവിലങ്ങാട്: 61-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവം കാണക്കാരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 23 മുതല്‍ 26 വരെ വിവിധ വേദികളിലായി നടക്കുമെന്ന് എഇഒ ഡോ. കെ.ആര്‍ ബിന്ദുജി, ജനറല്‍ കണ്‍വീനര്‍ ആര്‍. പത്മകുമാര്‍ , എച്ച്എം ഫോറം സെക്രട്ടറി കെ.പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിജു.എം.ജോസ്, പബ്‌ളിസിറ്റി കണ്‍വീനര്‍ ലിജോ ആനിത്തോട്ടം, ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ആര്‍. രജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉപജില്ലയിലെ 92 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലോത്സവമാണ് കാണക്കാരിയില്‍ അരങ്ങേറുക. കോവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്. വിവിധ അധ്യാപക സംഘടനകള്‍, പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായി സമൂഹം, ബഹുജന സമൂഹം എന്നിവരുടെയെല്ലാം സഹകരണരത്തോടെയാണ് വര്‍ണ്ണം 2കെ22 സംഘടിപ്പിക്കപ്പെടുക. 23ന് രചനാ മത്സരങ്ങളാണ് നടത്തുക.


കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മന്ത്രി വി .എന്‍ വാസവന്‍ മുഖ്യരക്ഷാധികാരിയും, ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍ എ, സി.കെ ആശ എം.എല്‍ എ, എന്നിവര്‍ രക്ഷാധികാരികളായും 301 അംഗ സംഘാടക സമിതി 14 സബ് കമ്മിറ്റികളായി പ്രവര്‍ത്തനം നടന്നു വരുന്നു.
24ന് 8.30ന് എഇഒ ഡോ.കെ.ആര്‍ ബിന്ദുജി പതാക ഉയര്‍ത്തും.9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അധ്യക്ഷത വഹിക്കും .സമ്മേളന ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും തോമസ് ചാഴികാടന്‍ എംപിയും കലാമത്സരങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിയ്ക്കലും മോന്‍സ് ജോസഫ് എംഎല്‍എയും നിര്‍വ്വഹിക്കും. സംസ്‌കൃതോത്സവത്തിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കല്‍ നിര്‍വ്വഹിക്കും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക്ക് സുവനീര്‍ പ്രകാശനം നടത്തും
26 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍ എ അധ്യക്ഷത വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യ പ്രഭാഷണം നടത്തും.
കലോത്സവത്തിന്റെ വിളംബരഘോഷയാത്ര ചൊവ്വാഴ്ച രാവിലെ 10ന് കാണക്കാരിയില്‍ നടക്കും. ഇതിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ പരിപാടിയും നടക്കും.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!